മുംബൈ: സ്‌കൂള്‍ അസംബ്ലിക്കിടെ ദേശീയ ചൊല്ലണമെങ്കില്‍ ഹിജാബ് അഴിക്കണമെന്ന് പ്രധാനാധ്യാപികയുടെ ആവശ്യം. ഭാരത് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിവേക് ഇംഗ്ലീഷ് ഹൈസ്്കൂള്‍ പ്രധാനാധ്യാപികയാണ് മതപരമായ വിദ്വേശം പരത്തുന്ന നിലപാടെടുത്തത്. ഇതേതുടര്‍ന്ന് സ്‌കൂളിലെ അധ്യാപിക ജോലിയില്‍ നിന്നും രാജിവെച്ചു. ഖാന്‍ സബിന നസ്‌നീനാണ് (25) സ്‌കൂളില്‍ നിന്നും രാജിവെച്ചത്.
ഹിജാബ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പലതവണ സ്‌കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് മോശമായി സംസാരിച്ചുവെന്ന് സബിന രാജി കത്തില്‍ പറഞ്ഞു. ‘സ്‌കൂളില്‍ പുതിയ ഹെഡ്മിസ്ട്രസ് ചാര്‍ജെടുത്തത് മുതല്‍ പലതവണ ഹിജാബ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സ്‌കൂളിന്റെ നിലപാടിന് ഒത്തുപോവില്ലെന്നായിരുന്നു അധ്യാപികയുടെ വാക്കുകള്‍. എന്റെ മതപരമായ വിശ്വാസം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, നിയമം അനുസരിക്കണമെന്നായിരുന്നു നിര്‍ദേശം- നസ്‌നീന്‍ പറഞ്ഞു.
ഡിസംബര്‍ 5ന് സ്‌കൂള്‍ അസംബ്ലിക്കിടെ ദേശീയ ഗാനം ചൊല്ലണമെങ്കില്‍ ബുര്‍ഖ ധരിക്കണമെന്ന ഹെഡമിസ്ട്രസ് ശഠിച്ചതോടെയാണ് രാജിതീരുമാനമെടുത്തത്. ‘മോണിങ് അസംബ്ലിയില്‍ തന്റെ ഊഴമായിരുന്നു അന്ന്. എന്നാല്‍ ബുര്‍ഖ
ഒഴിവാക്കി മാത്രം മതി ദേശീയ ഗാനമെന്ന് അധ്യാപിക ആവശ്യപ്പെടുകയായിരുന്നു.