മുബൈ: കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന ശക്തമായ മഴയില്‍ മുബൈ നഗരം വെള്ളപ്പൊക്കത്തിലായി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച രാവിലെ വരെ മുംബൈ നഗര പ്രദേശങ്ങളിലായി 273.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ സീസണില്‍ ലഭിച്ച അതിതീവ്ര മഴ, കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ഒറ്റ ദിസത്തിലായുണ്ടായ ഏറ്റവും ഏറ്റവും തീവ്രമായ രണ്ടാമത്തെ മഴയാണിത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ മഴയില്‍ മുംബൈ മെട്രോപൊളിറ്റന്‍ റീജിയനില്‍ (എംഎംആര്‍) പല പ്രദേശങ്ങളും വെള്ളത്തിലായി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ കനത്ത ഇടിമിന്നലോടുകൂടിയ മഴയാണുണ്ടായത്.
രാത്രിയിൽ കനത്ത മഴയെത്തുടർന്ന് ബൈക്കുല്ല പ്രദേശത്ത് കാറുകളും ബൈക്കുകളും വെള്ളത്തിൽ മുങ്ങി.
കനത്ത മഴയെ തുടര്‍ന്ന് ചർച്ച്ഗേറ്റിനും അന്ധേരിയ്ക്കുമിടയിലുള്ള പ്രാദേശിക ട്രെയിനുകൾ റദ്ദാക്കി. സിയോൺ-കുർല ലൈൻ, സിഎസ്എംടി-താനെ ലൈനിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.