മുംബൈ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ റോഡിനു മുകളില്‍ ഒട്ടിച്ചു പ്രതിഷേധം. ദക്ഷിണ മുംബൈയിലെ അഹമ്മദ് അലി റോഡിലാണ് മക്രോണിന്റെ പടമുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. പോസ്റ്ററുകളിലൂടെ വാഹനങ്ങള്‍ പോവുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
ഇമ്മാനുവലിന്റെ ചിത്രം പതിച്ചതിനു മുകളിലൂടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. റോഡിന്റെ ഒരു വശത്തായി നിറയെ ഒട്ടിച്ച പോസ്റ്ററുകള്‍ക്കു മുകളിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.
വിവരം അറിഞ്ഞയുടനെ മുംബൈ പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ മുഴുവന്‍ നീക്കിക്കളഞ്ഞു.