X
    Categories: indiaNews

ഐസ്‌ക്രീമിന് 10 രൂപ അധികം വാങ്ങി; റെസ്‌റ്റോറന്റിന് രണ്ടുലക്ഷം രൂപ പിഴ

മുംബൈ: ഐസ്‌ക്രീം പാക്കറ്റിന് പത്തുരൂപ അധികം ഈടാക്കിയ മുംബൈ സെന്‍ട്രലിലുളള വെജിറ്റേറിയന്‍ റെസ്‌റ്റോറന്റിന് രണ്ടുലക്ഷം രൂപ പിഴ. ആറുവര്‍ഷത്തിന് ശേഷമാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ നടപടി. ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റിന്റെ ദിവസേനയുള്ള വരുമാനം ഏകദേശം 40,000 മുതല്‍ 50,000 രൂപ വരെയാണ്. എംആര്‍പിയില്‍ കൂടുതല്‍ വില ഈടാക്കി ഉറപ്പായും ലാഭം കൊയ്തിരിക്കുമെന്നും ഫോറം നിരീക്ഷിച്ചു.

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര്‍ ജാധവിന്റെ പക്കല്‍ നിന്നാണ് 165 രൂപ വിലയുളള ഫാമിലി പാക്ക് ഐസ്‌ക്രീമിന് 175 രൂപ ഈടാക്കിയത്. 2015ലാണ് ഇതുസംബന്ധിച്ച പരാതി സൗത്ത് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് മുന്നില്‍ സമര്‍പ്പിച്ചത്. ജാധവ് റെസ്‌റ്റോറന്റിനകത്തേക്ക് പ്രവേശിക്കാതെ കൗണ്ടറില്‍ നിന്നാണ് ഐസ്‌ക്രീം വാങ്ങിയത്. ബില്ലും ഇദ്ദേഹം ഹാജരാക്കിയിരുന്നു. കടയും റെസ്‌റ്റോറന്റും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാദം റെസ്‌റ്റോറന്റ് ഉയര്‍ത്താന്‍ ശ്രമിച്ചതെങ്കിലും ഫോറം അത് തള്ളുകയായിരുന്നു.

Test User: