മുംബൈ: മുംബൈയില്‍ റോക്കറ്റ് കണക്കെ കുതിച്ച് പെട്രോള്‍ വില. ലിറ്ററിന് 95 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ദിവസവും പെട്രോള്‍ വില ഉയര്‍ന്നതോടെയാണ് 94.93 രൂപയിലെത്തിയത്. ഡീസല്‍ ലിറ്ററിന് 85.70 രൂപയാണ് വില. അതേ സമയം ഡല്‍ഹിയില്‍ 88.41 രൂപയാണ് പെട്രോള്‍ വില.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1.51 രൂപ പെട്രോളിനും 1.56 രൂപ ഡീസലിനും വര്‍ധിച്ചിരുന്നു.
അതേ സമയം പെട്രോള്‍ വില വര്‍ധനയില്‍ വിചിത്ര ന്യായവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തി. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞു. സാമ്പത്തിക മേഖല കര കയറാന്‍ പെട്രോള്‍ വില ഉയര്‍ത്തുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ് പെട്രോള്‍ വില കൂടിയതെന്നും എന്നാല്‍ 20 ദിവസം വില കുറഞ്ഞെന്നും മന്ത്രി വിചിത്ര ന്യായം നിരത്തി.