അവസാന നിമിഷം വരെ ശ്വാസമടക്കി പിടിച്ച ഗ്യാലറിയെ സാക്ഷിയാക്കി മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്ത മിട്ടു. ഐപിഎല്ലില്‍ നാല് തവണ കപ്പുയര്‍ത്തുന്ന ആദ്യ ടീമാണ് മുംബൈ. ചെന്നൈയെ തോല്‍പ്പിച്ച് കിരീടം നേടുന്നത് ഇത് മൂന്നാം തവണയാണ്. അവസാന ഓവര്‍ വരെ സമ്മര്‍ദം നിറച്ച മത്സരത്തില്‍ മലിംഗ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. ശാര്‍ദൂല്‍ താക്കൂറിനെ വിക്കറ്റ് മുന്നില്‍ കുരുക്കി മലിംഗ ജയം പിടിച്ചെടുത്തു. മുംബൈ ഇന്ത്യന്‍സിന്റെ 150 റണ്‍സ് സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ഓപ്പണര്‍ ഡുപ്ലെസിയെ മടക്കി അയച്ച് കൃണാല്‍ പാണ്ഡ്യ ചെന്നൈക്ക് ആദ്യ പ്രഹരം നല്‍കി. 14 പന്തില്‍ നിന്ന് 8 റണ്‍സെടുത്ത സുരേഷ് റെയ്‌നയെ രാഹുല്‍ ചാഹര്‍ പുറത്താക്കി. അമ്പാട്ടി റായിഡുവിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്
ത്രില്ലറിനൊടുവില്‍ മുംബൈ
Related Post