ഐ.പി.എല്‍ പത്താം സീസണിലെ ഏറ്റവും നാടകീയ നിമിഷങ്ങള്‍ സമ്മാനിച്ച മത്സരമായിരിക്കും ഇന്നലെ നടന്ന മുംബൈ-ഗുജറാത്ത് പോരാട്ടം. 154 എന്ന താരതമ്യേന നിസ്സാരമെന്ന് തോന്നിക്കുന്ന വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ ഗുജറാത്ത് ഉയര്‍ത്തിയപ്പോള്‍ കളി കണ്ടിരുന്നവര്‍ വിരസമായ ഒരു കളിയാവുമെന്ന് കരുതി. എന്നാല്‍ മത്സരം കാണികള്‍ക്ക് സമ്മാനിച്ചത് ഉദ്വേഗങ്ങള്‍ നിറഞ്ഞ കാഴ്ച വിരുന്ന്.
154 വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ 153 എത്തിക്കാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ മുംബൈക്ക് വേണ്ടി ക്രീസിലിറങ്ങിയത് കീറോണ്‍ പൊള്ളാര്‍ഡും കൂട്ടാളിയും. നാടകീയതകള്‍ വീണ്ടും ബാക്കി. ഗുജറാത്തിന് വേണ്ടി ബോള്‍ ചെയ്ത ജെയിംസ് ഫോക്‌നര്‍ക്ക് ആറ് പന്ത് തികച്ചും എറിയേണ്ടി വന്നില്ല. അതിന് മുമ്പേ രണ്ട് വിക്കറ്റുകള്‍ പുറത്ത്. അതോടെ സൂപ്പര്‍ ഓവര്‍ നിയമപ്രകാരം ഒരു പന്ത് ശേഷിക്കെത്തന്നെ മുംബൈയുടെ അവസരം തീര്‍ന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രം.
സൂപ്പര്‍ ഓവറില്‍ ഗുജറാത്തിന് വേണ്ടി ക്രീസിലെത്തിയത് ഫിഞ്ചും ബ്രണ്ടന്‍ മക്കല്ലവും. മുംബൈക്ക് വേണ്ടി പന്തെറിയാനെത്തിയ ബൂമ്രയുടെ ആദ്യ പന്ത് തന്നെ നോ ബോള്‍. എന്നാല്‍ ഫ്രീഹിറ്റ് മുതലാക്കാമന്‍ ഫിഞ്ചിനുമായില്ല. സിംഗിള്‍ കൊണ്ട് തൃപ്്തിയടയേണ്ടി വന്നു. അടുത്തത് വൈഡ് ബോള്‍. എക്‌സ്ട്രാസ് കൊടുത്ത് കളി ജയിപ്പിക്കുമെന്ന് തോന്നിയിടത്ത് നിന്ന് വീണ്ടും ട്വിസ്റ്റ്. വളരെ ശ്രദ്ധിച്ച് പന്തെറിഞ്ഞ ബൂംമ്ര ഓവര്‍ അവസാനിപ്പിച്ചപ്പോള്‍ അഞ്ച് റണ്‍സ് വിജയം മുംബൈയുടെ പോക്കറ്റില്‍.
നേരത്തെ ടോട്ടല്‍ സ്‌കോര്‍ സെഞ്ച്വറി കടക്കില്ലെന്ന തോന്നിച്ചിടത്ത് നിന്ന് 153 എന്ന ഭേദപ്പെട്ട സ്‌കോറില്‍ ഗുജറാത്ത് പോരാട്ടം അവസാനിപ്പിച്ചിരുന്നു. മുംബൈക്ക് പൊരുതാനുള്ള സ്‌കോര്‍ ഇല്ലെന്ന തോന്നല്‍ പതിയെപ്പതിയെ മാഞ്ഞു. 43 പന്തില്‍ 70 റണ്‍സ് നേടിയ പാര്‍ഥിവ് പോന്നതോടെ മുംബൈ തകരാന്‍ തുടങ്ങി. കൂറ്റനടി കൊണ്ട് കളി ജയിപ്പിക്കുമെന്ന തോന്നല്‍ മാത്രം അവശേഷിപ്പിച്ച് കീറോണ്‍ പൊ്ള്ളാര്‍ഡും മടങ്ങി. ശേഷം ഗുജറാത്തിന്റെ ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ റണ്‍ ഔട്ടും മറ്റുമായി കളി ആര്‍ക്കൊപ്പമെന്നറിയാതെ ആടിയുലഞ്ഞ് നീങ്ങി. അവസാനം സൂപ്പര്‍ ഓവര്‍ എന്ന അസുലഭ കാഴ്ച വിരുന്നൊരുക്കി മത്സരം സമനിലയില്‍.
സൂപ്പര്‍ ഓവറിലും ഭാഗ്യം തുണക്കാത്ത ഗുജറാത്ത വിധിക്ക് മുമ്പില്‍ തോല്‍വി സമ്മതിച്ച് കീഴടങ്ങിയതോടെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് ഗുഡ്‌നൈറ്റ്.