X

ഇഷാന്‍ കിഷനായി 15.25 കോടി രൂപ മുടക്കി മുംബൈ ഇന്ത്യന്‍സ് ; ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു

ഐപിഎല്‍ 2022 ന് മുന്നോടിയായുള്ള മെഗാ താര ലേലം പുരോഗമിക്കുന്നു.  വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന് വേണ്ടി വന്‍ പോരാട്ടമാണ് ലേലത്തില്‍ നടന്നത്. താരത്തെ നിലനിര്‍ത്താനായി മുംബൈ ഇന്ത്യന്‍സ് നടത്തിയ ശ്രമം ഫലം കണ്ടു. ഒടുവില്‍ 15.25 കോടി രൂപയ്ക്കാണ് കിഷനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

6.75 കോടി ചെലവഴിച്ച് അമ്പാട്ടി റായിഡുവിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും സ്വന്തമാക്കി. ശ്രീലങ്കന്‍ താരം വാനിന്ദു ഹസംരംഗയെ 10.75 കോടി രൂപ മുടക്കിയാണ് ബാംഗ്ലുര്‍ റോയല്‍ ചലന്‍ജേയ്‌സ്  ടീമില്‍ എത്തിച്ചത്. 8.75 കോടി രൂപയ്ക്ക് ഇന്ത്യന്‍ താരം വാഷിങ്ടണ്‍ സുന്ദര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി. മുന്‍ മുംബൈ താരം ക്രുനാല്‍ പാണ്ഡ്യ 8.25 കോടി രൂപയ്ക്ക് പുതിയ ടീമായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായി. ഡല്‍ഹി കാപ്പിറ്റല്‍സ് 6.50 കോടി രൂപയ്ക്ക് മിച്ചല്‍ മാര്‍ഷിനെ സ്വന്തമാക്കി.

ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 6.75 രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. ചെന്നൈയില്‍ കളിക്കണമെന്ന് ദിനേഷ് കാര്‍ത്തിക്കിന് (വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ) ആഗ്രഹമുണ്ടായിരുന്നെങ്കിലും താരത്തെ
ആര്‍സിബി സ്വന്തമാക്കി. 5.50 കോടി രൂപയാണ് ആര്‍സിബി ദിനേഷിനായി ചിലവഴിച്ചത്.

ലേലം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ടീമുകള്‍ ലേക്കായി 590 താരങ്ങളാണ് മേല പട്ടികയിലുള്ളത്. ഇന്നും നാളെയും നീണ്ടുനില്‍ക്കുന്നത് ആയിരിക്കും താരലേലം. കേരളത്തില്‍ നിന്ന് 13 താരങ്ങളാണ് താരലേലത്തില്‍ ഉള്ളത്.

Test User: