X
    Categories: Sports

മുംബൈ മുന്നോട്ട്

 

ഇന്‍ഡോര്‍: ജീവിക്കണമോ അതോ മരിക്കണോ…… മുംബൈക്ക് ഇതിലപ്പുറം ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. നിലവിലെ ചാമ്പ്യന്മാര്‍ എന്നത് സത്യം. പക്ഷേ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സംഘത്തിന് ഈ സീസണ്‍ തോല്‍വികളുടേത് മാത്രമായിരുന്നു. അതിനാല്‍ തന്നെ ഇന്നലെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ വിജയത്തില്‍ കുറഞ്ഞതൊന്നും ടീമിനെ തുണക്കില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് യുവരാജ് സിംഗിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള ക്യാപ്റ്റന്‍ അശ്വിന്റെ നീക്കം പക്ഷേ ഫലം ചെയ്തില്ല. യുവി 14 ല്‍ പുറത്തായപ്പോള്‍ പഞ്ചാബിന്റെ സമ്പാദ്യം 174 റണ്‍സായിരുന്നു. മുംബൈ ശക്തമായ മറുപടിയുമായി കരകയറി. ക്യാപ്റ്റന്‍ രോഹിതും ക്രുനാല്‍ പാണ്‌ഡെയുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. വെടിക്കെട്ടുകാരന്‍ ക്രിസ് ഗെയില്‍ കേരളത്തില്‍ നടത്തിയ ടൂറിനെല്ലാം ശേഷം മാരകമായ വേഗതയിലായിരുന്നു. 40 പന്തില്‍ 50 റണ്‍സ് നേടിയ അദ്ദേഹമായിരുന്നു ടീമിലെ ടോപ് സ്‌ക്കോറര്‍. കെ. എല്‍ രാഹുല്‍ 24 റണ്‍സ് നേടിയപ്പോള്‍ കരണ്‍ നായര്‍ 23 ല്‍ പുറത്തായി. മുംബൈ ഏഴ് ബൗളര്‍മാരെ പരീക്ഷിച്ചു. ആരും മോശമായിരുന്നില്ല. മക്‌ലഗാനന്‍,ബുംറ,പാണ്ഡ്യ,മാര്‍കാണ്ഡെ,കട്ടിംഗ് എന്നിവര്‍ക്കെല്ലാം ഓരോ വിക്കറ്റ് ലഭിച്ചു. മറുപടി ബാറ്റിംഗില്‍ മുംബൈ നായകന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പിറകോട്ട് മാറിയപ്പോള്‍ സൂര്യ കുമാര്‍ യാദവ് 57 റണ്‍സുമായി ടീമിന് നല്ല തുടക്കം നല്‍കി. ഇവിന്‍ ലൂയിസ് പക്ഷേ നിരാശപ്പെടുത്തി. മുജിബുറഹ്മാന് വിക്കറ്റ് നല്‍കി 10 ല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് ബാറ്റിംഗില്‍ പ്രൊമോഷന്‍ കിട്ടിയെങ്കിലും മൂന്ന് സിക്‌സറിന്റെ പിന്‍ബലത്തിലും 25 റണ്‍സാണ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ വന്നതും നല്ല അടികള്‍ പാസാക്കി 13 പന്തില്‍ 23 റണ്‍സുമായി മടങ്ങി. പിറകെയാണ് രോഹിത് വന്നത്. പിന്നെ കാര്യങ്ങള്‍ മുംബൈ വഴിക്കായി

chandrika: