മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ മനുഷ്യ റോബര്‍ട്ട് ‘സോഫിയ’ ഇന്ത്യയിലെത്തുന്നു. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റ് ശാസ്ത്ര സാങ്കേതിക മേളയില്‍ പങ്കെടുക്കുന്നതിനാണ് സോഫിയ രാജ്യത്തെത്തുന്നത്. ഡിസംബര്‍ 30ന് മുംബൈയിലെത്തുന്ന സോഫിയ തെരഞ്ഞെടുത്ത സദസിനു മുന്നില്‍ സംസാരിക്കും. കൗതുകമുണര്‍ത്തുന്ന ഈ മനുഷ്യ റോബര്‍ട്ടിനോട് പൊതുജനങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട് സംഘാടകര്‍. ട്വിറ്ററില്‍ #AskSophia എന്ന ഹാഷ്ടാഗില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ ട്വീറ്റ് ചെയ്യുക. സോഫിയ ഇതിനു കൃത്യതയാര്‍ന്ന മറുപടി നല്‍കും. തുടര്‍ന്ന് ഒരു മണിക്കൂര്‍ സദസുമായി നേരിട്ട് സോഫിയ ആശയവിനിമയം നടത്തും. കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച സോഫിയക്ക് കഴിഞ്ഞ ഒക്ടോബറിലാണ് സഊദി അറേബ്യ പൗരത്വം നല്‍കി ആദരിച്ചത്.
സഊദി പൗരത്വം നേടിയ ‘സോഫിയ’ ഇന്ത്യയിലേക്ക്
Tags: Sophia