X
    Categories: indiaNews

13 പേര്‍ വെയിലേറ്റ് മരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം

അമിത്ഷായുടെ പരിപാടിയില്‍ 13 പേര്‍ വെയിലേറ്റ് മരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 42 ഡിഗ്രി സെല്‍ഷ്യസ്ചൂടിലാണ് ആയിരക്കണക്കിന് ആളുകളെ വിളിച്ചുകൂട്ടിയത്. മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് ദാനപരിപാടിയിലായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് പരിപാടി ആരംഭിച്ചത്. ഇതിനുശേഷം ഓരോരുത്തരായി കുഴഞ്ഞുവീഴുകയായിരുന്നു. 13 പേര്‍ മരിക്കുകയും അഞ്ഞൂറോളം പേര്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങള്‍ കാണുകയും ചെയ്തു. ഇത്രയും ഗുരുതരമായ വീഴ്ച വരുത്തിയ സര്‍ക്കാര്‍ കുടുംബങ്ങളോട്മാപ്പുപറയുക മാത്രമല്ല, സ്വയം കേസെടുക്കുകയും വേണം. അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കിയതുകൊണ്ടായില്ല. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സൂരജ് ചവാന്‍ പറഞ്ഞു.

Chandrika Web: