മുംബൈ: നഗരത്തിലെ 80 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ പഠനം. കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തോളം കടുത്തതാകില്ലെന്നും പഠനം വ്യക്തമാക്കുന്നു.
വീണ്ടും കോവിഡ് ബാധിക്കുന്നവര്‍ക്ക് രോഗബാധ കടുത്തതാകില്ല. എന്നാല്‍ ഇത്തരത്തിലുള്ള രോഗബാധ ആയിരിക്കും മൂന്നാം തരംഗത്തില്‍ അധികവുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സന്ദീപ് ജുനേജ മുന്നറിയിപ്പ് നല്‍കി. 2020 ല്‍ വന്ന ഒന്നാം തരംഗത്തിനിടെ കോവിഡ് ബാധിച്ചവര്‍ക്ക് മൂന്നാം തരംഗത്തിനിടെ വീണ്ടും രോഗബാധ ഉണ്ടാകാം. അവരുടെ ശരീരത്തില്‍ ആന്റീബോഡികള്‍ കുറഞ്ഞത് വീണ്ടും കോവിഡ് ബാധിക്കാന്‍ ഇടയാക്കാം. വീണ്ടും കോവിഡ് ബാധിക്കുന്ന കേസുകള്‍ നിരീക്ഷിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിലയിരുത്തല്‍ നേരത്തെതന്നെ നടത്താന്‍ കഴിയും.
മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിക്കാത്ത 20 ശതമാനത്തോളം വരുന്നവര്‍ക്ക് എത്രയും വേഗം കോവിഡ് വാക്‌സിന്‍ നല്‍കുന്നതും രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിന് സഹായകമാകും. പുതിയ വകഭേദങ്ങളുടെ സാന്നിധ്യംമൂലം വാക്‌സിനുകളുടെ ഫലപ്രാപ്തി എത്രത്തോളം ആയിരിക്കും എന്നതും ജനങ്ങള്‍ എത്രത്തോളം ജാഗ്രത പാലിക്കും എന്നതും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങളായിരിക്കും. നാല് കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ സെപ്റ്റംബറോടെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല.
ഭൂരിഭാഗം ജനങ്ങള്‍ക്കും ഒന്നാം തരംഗത്തിനിടെ കോവിഡ് ബാധിച്ചതിനാല്‍ മുംബൈയില്‍ രണ്ടാംതരംഗം ഉച്ഛസ്ഥായിയില്‍ എത്തിയ സമയത്തും രോഗബാധിതരുടെ എണ്ണം ഡല്‍ഹിയെക്കാളും ബെംഗളൂരുവിനെക്കാളും കുറവായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.