X
    Categories: indiaNews

മാസ്‌ക് ധരിക്കാത്തതിന് പിഴ അയ്ക്കാന്‍ ആവശ്യപ്പെട്ടതിന് കോര്‍പറേഷന്‍ ജീവനക്കാരിയെ പൊതിരെ തല്ലി സ്ത്രീയുടെ പരാക്രമം- വിഡിയോ

മുംബൈ: പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരിയെ മര്‍ദ്ദിച്ച് സ്ത്രീ. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിലാണ് സംഭവം. ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരിക്കാണ് മര്‍ദ്ദനമേറ്റത്.

മുംബൈയിലെ മഹാവിര്‍ നഗര്‍ ട്രാഫിക്ക് സിഗ്‌നലില്‍ വച്ചാണ് സംഭവം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന കോര്‍പറേഷന്‍ സേനയിലെ അംഗമാണ് മര്‍ദ്ദനമേറ്റ സ്ത്രീ.

ജീവനക്കാരിയെ മര്‍ദ്ദിച്ച സ്ത്രീ മാസ്‌ക് ധരിക്കാതെ ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്നു. ട്രാഫിക്ക് സിഗ്‌നലില്‍ ഓട്ടോറിക്ഷ നിര്‍ത്തിയപ്പോഴാണ് ജീവനക്കാരി മാസ്‌ക് ധരിക്കാത്തതിന് 200 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സ്ത്രീ, ജീവനക്കാരിയോട് ഇക്കാര്യത്തില്‍ തര്‍ക്കിച്ചു. പിന്നീട് ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി അവരെ മര്‍ദ്ദിക്കുകയായിരുന്നു.

പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ മുംബൈയില്‍ 200രൂപയാണ് പിഴ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

 

Test User: