X
    Categories: MoreViews

മുംബൈ സ്‌ഫോടനക്കേസ്; താഹിര്‍ മര്‍ച്ചന്റിനും ഫിറോസ്ഖാനും വധശിക്ഷ

മുംബൈ: മുംബൈ സ്‌ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ വിധിച്ചു. മുംബൈ ടാഡ കോടതിയാണ് കേസില്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. അധോലോക നായകന്‍ അബുസലീമിനും കരീമുല്ലക്കും ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.റിയാസ് സിദ്ധീഖിക്ക് പത്തുവര്‍ഷം തടവാണ് കോടതി വിധി.

1993 മാര്‍ച്ച് 12ന് മുംബൈയില്‍ സ്‌ഫോടനം നടക്കുന്നത്. 12 ഇടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിന്റെ ആദ്യഘട്ട വിചാരണയില്‍ യാക്കൂബ് മേമന് വധശിക്ഷ ലഭിക്കുകയും 2015ല്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്മാരെന്ന് ആരോപിക്കപ്പെടുന്ന അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിമും ടൈഗര്‍ മേനും ഇപ്പോഴും ഒളിവിലാണ്.

chandrika: