X

മുംബൈ ബോട്ട് അപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.

അപകട ശേഷം കാണാതായ ദമ്പതികളുടെ ആറുവയസ്സുകാരനായ മകന്‍ ഏബല്‍ മാത്യുവിനെ മാത്രമാണ് ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏബല്‍ രക്ഷിതാക്കളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

അപകടശേഷം ദമ്പതികളെ മുംബൈ ഡോക് യാര്‍ഡിലേക്കും ഏബല്‍ മാത്യുവിനെ ഉറാന്‍ തുറമുഖത്തേക്കുമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചത്. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഏബല്‍.

നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേരുടെ ജീവനാണ് നഷ്ടമായത്. 10 യാത്രക്കാരും മൂന്നു നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് അപകടം നടന്നത്.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റ ദ്വീപിലേക്ക് പോവുകയായിരുന്ന നീല്‍ കമല്‍ ബോട്ടാണ് നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് മറിഞ്ഞത്.

ബോട്ടില്‍ 114 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ 101 പേരെ രക്ഷപ്പെടുത്തി.

 

webdesk17: