X
    Categories: CultureNewsViews

മുംബൈയില്‍ പെരുന്നാളിന് ബലിയറുക്കുന്നതിന് വിലക്ക്

മുംബൈ: ബലിപെരുന്നാളിന് നഗരത്തിലെ ഫഌറ്റുകളിലും ഹൗസിംഗ് സൊസൈറ്റികളിലും ബലിയറുക്കുന്നത് മുംബൈ ഹൈക്കോടതി നിരോധിച്ചു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബലിയറുക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് ജീവ് മൈത്രി ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. ഇത് ഇടക്കാല ഉത്തരവാണ്. ഹര്‍ജിയില്‍ ബുധനാഴ്ച വിശദമായി വാദം കേള്‍ക്കും.

സര്‍ക്കാര്‍ വക അറവ് ശാലകളിലും മറ്റ് മാംസ വില്‍പ ചന്തകളിലും നിബന്ധനകളോടെ പള്ളിയുടെ പരിസരങ്ങളിലും മാത്രമേ ഇനി ബലിയറുക്കാന്‍ കഴിയുകയുള്ളൂ. ബലിപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോടതി ഉത്തരവ് വിശ്വാസികള്‍ക്ക് പ്രതികൂലമായിരിക്കുകയാണ്. ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം നിര്‍ദേശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകന്‍ ഇജാസ് നഖ്‌വി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: