ഇടുക്കിയില്‍ ശക്തമായ മഴ; മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു
ഇടുക്കി: ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 141.4 അടിയായി ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ആകെ ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി.
ഡാമിലെ ജലനിരപ്പ് ക്രമാതീതമായി കൂടുന്നതിനാലാണ് നടപടി.
എല്ലാ ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 4,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.