കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ ഇന്ന് രാവിലെയാണ് ഇരുവരും രാഹുല്‍ ഗാന്ധിയെ കണ്ടത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും കെ.പി.സി.സി പുനസംഘടനയും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. സംസ്ഥാനത്തെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്നണി നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. ചര്‍ച്ചയ്ക്കിടയില്‍ രമേശ് ചെന്നിത്തലയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാനും രാഹുല്‍ മറന്നില്ല. കൂടിക്കാഴ്ച്ച 25 മിനുറ്റോളം നീണ്ടു നിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം രാഹുല്‍ ഗാന്ധി ഒരു സംസ്ഥാനത്തെ പി.സി.സി പ്രസിഡന്റുമായും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായും കൂടിക്കാഴ്ച്ച നടത്തുന്നത് ആദ്യമായാണ്. പ്രസിഡന്റ് പദവിയില്‍ തുടരണമെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.