തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റയുടെ നിയമനത്തിനെതിരെ പുതിയ ആരോപണങ്ങളുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും രംഗത്തെത്തി. നാല് ഉന്നത ഉദ്യോഗസ്ഥരെ വെട്ടിയാണ് ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. സെന്‍കുമാറിന്റെ കാലാവധി തീരും മുമ്പേ അദ്ദേഹത്തെ മാറ്റി ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ ബെഹ്‌റയെ പെട്ടെന്ന് തന്നെ ഡി.ജി.പിയാക്കി. സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് സി.പി.എം കേന്ദ്ര കമ്മിറ്റി എതിര്‍ത്തിരുന്നു. ബെഹ്‌റയുടെ യോഗ്യത എന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.
എന്‍.ഐ.എ യില്‍ പ്രവര്‍ത്തിച്ചപ്പോള്‍ എന്തിനാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിക്കണം. ബെഹ്‌റ അന്വേഷിച്ച ഗുജറാത്ത് കൂട്ടക്കൊലയിലെ പല കേസും എങ്ങും എത്തിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.