തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കുറിച്ചും ആരോഗ്യവകുപ്പിനെ കുറിച്ചും താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ ബിംബവല്‍ക്കരണത്തിന്റെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷന്‍ കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങും. ലൈഫ് മിഷന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നിലച്ചു. സിബിഐ അന്വേഷണത്തിന് തടയിടാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. കോടതിയില്‍ നിന്ന് കിട്ടിയത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. കോടതിക്ക് സത്യം ബോധ്യപ്പെടും. അന്വേഷണ സംഘത്തിന് തെളിവുകള്‍ കൈമാറാന്‍ മുഖ്യമന്ത്രി മടിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.