X

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍: തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ ജലം ഒഴുക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 142 അടിയിലെത്തി. ഇത് അഞ്ചാം തവണയാണ് ജലനിരപ്പ് 142 അടിയിലെത്തുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ജലനിരപ്പ് 142 അടിയായി ഉയര്‍ന്നത്. വൈകുന്നേരവും ജലനിരപ്പ് അതേ അവസ്ഥയില്‍ നിലനില്‍ക്കുകയായിരുന്നു. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടു. പെരിയാര്‍ തീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് കേരളത്തിന് അവസാനഘട്ട മുന്നറിയിപ്പ് നല്‍കി.

അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1752 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. അണക്കെട്ടില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് തുറന്ന് വിടുന്നത് സെക്കന്‍ഡില്‍ 1867 ഘന അടി ജലവും. 7666 ദശലക്ഷം ഘന അടി ജലമാണ് അണക്കെട്ടില്‍ സംഭരിക്കപ്പെട്ടിട്ടുള്ളത്.

webdesk13: