X

മുല്ലപ്പെരിയാര്‍ സന്ദര്‍ശനം; തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് മന്ത്രിമാരും ഏഴ് എംഎല്‍എമാരും ഇന്നെത്തും

ഇടുക്കി: മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാനായി ഇന്ന് തമിഴ്നാട്ടില്‍ നിന്ന് അഞ്ച് മന്ത്രിമാരും ഏഴ് എംഎല്‍എമാരും കേരളത്തിലെത്തും. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.

ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവര്‍ സംഘത്തിലുണ്ടാവും. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴ് മണ്ഡലങ്ങളില്‍ നിന്നുള്ള നിന്നുള്ള എംഎല്‍എമാരാണ് സംഘത്തിലുണ്ടാവുക.

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഏഴ് ഷട്ടറുകള്‍ കൂടി തമിഴ്നാട് ഉയര്‍ത്തിയിരുന്നു.

web desk 1: