ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. ആദ്യഘട്ടത്തില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. രണ്ടു മണിക്കൂറിനു ശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വഴി വെള്ളം ഇടുക്കി ഡാമിലെത്തും. പ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസമേകുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഇടുക്കി ഡാമും തുറന്നേക്കും.