X

‘മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണം’; ഹാരിസ് ബീരാന്‍ എം.പി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണവ വൈദ്യുത നിലയത്തിന്റെ സാധ്യത കേരളം ആരായുന്നതിനിടെയാണ് മുസ്‌ലിം ലീഗ് എം.പി. രാജ്യസഭയില്‍ ജല വൈദ്യുത പദ്ധതിക്ക് എതിരായ നിലപാട് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

webdesk13: