X

സഖ്യ സാധ്യതകള്‍ തള്ളി മുലായം; 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ലക്നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാ ര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുലായം 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പാര്‍ട്ടികളുമായി സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതോടെ അസ്ഥാനത്തായി.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇല്ലെന്നും മുലായം പറഞ്ഞു. മുഖ്യമന്ത്രി അഖിലേഷ് യാദവിന് ഏത് മണ്ഡലത്തി ല്‍ വേണമെങ്കിലും മല്‍സരിക്കാ മെന്നും ഒരു ചോദ്യത്തിനുത്തര മായി അദ്ദേഹം മറുപടി നല്‍കി. അഖിലേഷ് യാദവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് 325 പേരുടെ പട്ടിക മുലായം പ്രഖ്യാപിച്ചത്. താനാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ മുലായം ബാക്കി 78 പേരുടെ പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷ ന്‍ കൂടിയായ ശിവ്പാല്‍ യാദവും അഖിലേഷ് യാദവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പരസ്പരം പോരടിച്ചിരുന്നു.

 
ശിവ്പാല്‍ യാദവിന്റെ അടുപ്പക്കാര്‍ക്കാണ് കൂടുതല്‍ സീറ്റുകള്‍ കിട്ടിയിരിക്കുന്നതെന്നാണ് അഖിലേഷ് ക്യാമ്പിന്റെ ആരോപണം. വിരുദ്ധ ചേരികളെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടാന്‍ മുലായം ഇപ്പോള്‍ തയ്യാറാകാത്തതെന്നാണ്് വിലയിരുത്തല്‍. നേരത്തെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ അഖിലേഷ് യാദവ്് മുന്‍കൈയെടുത്തിരുന്നു. ഈ സഖ്യം നിലവില്‍ വന്നാല്‍ സീറ്റുകള്‍ തൂത്തുുവാരാനാകുമെന്നായിരുന്നു അഖിലേഷ് യാദവിന്റെ കണക്കുകൂട്ടല്‍.

 
എന്നാല്‍ യാദവ് കുടുംബത്തിലെ തമ്മില്‍തല്ല് സഖ്യ ചര്‍ച്ചകളെ ബാധിച്ചു. മായാവതിയുടെ നേതൃത്വത്തില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയുടെ കരുത്തില്‍ കോണ്‍ഗ്രസും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബി.ജെ.പിയും പ്രചരണത്തിനിറങ്ങുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പ്രവചനം അസാധ്യമാണ്.

chandrika: