X

മുകുള്‍ റോയ്‌യുടെ ഫോണ്‍ ചോര്‍ത്തിയ സംഭവം; മറുപടി തേടി കോടതി

ന്യൂഡല്‍ഹി: തന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്നാരോപിച്ച് ബിജെപി നേതാവ് മുകുള്‍ റോയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി തേടി ഡല്‍ഹി ഹൈക്കോടതി. പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും കേന്ദ്രത്തിനുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. മറുപടി സീല്‍ ചെയ്ത കവറില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.
റോയ്‌യുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്രമം നടന്നോ എന്നു കണ്ടെത്തുന്നതിനായി ഫോണ്‍ കോളുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റോയ്‌യുടെ ടെലികോം സേവന ദാതാക്കളോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും കോടതി ആവശ്യപ്പെട്ടു. സംഭാഷണങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്. സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് രണ്ടാഴ്ച സമയമാണ് അനുവദിച്ചിട്ടുള്ളത്.

chandrika: