X

ഏറ്റവും ദാനശീലനായ മലയാളി എം.എ യൂസഫലി; ദേശീയ തലത്തില്‍ അഞ്ചാമത്

മുംബൈ: രാജ്യത്തെ സമ്പന്നരായ വ്യക്തികളില്‍ ഏറ്റവും ദാനശീലന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെന്ന് ഹുറൂണ്‍ റിപ്പോര്‍ട്ട്‌സ്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക മലയാളി. പട്ടികയില്‍ അഞ്ചാമതാണ് യൂസുഫലിയുടെ സ്ഥാനം. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ പത്ത് കോടിയോ അതില്‍ കൂടുതലോ ദാനം നല്‍കിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

437 കോടി രൂപയാണ് അംബാനിയുടെ ദാനം. അതേസമയം യൂസുഫലി 70 കോടിയാണ് ഈ കാലയളിവില്‍ ദാനമായി നല്‍കിയത്. അജയ് പിരമല്‍, അസീം പ്രേംജി എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. ആദി ഗോദ്രെജ്, ശിവ് നാഡാര്‍, ഗൗതം അദാനി തുടങ്ങിയവര്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: