മുംബൈ: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പൊലീസ് വാഹനം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിക്ക് സുരക്ഷയൊരുക്കുന്ന കാര്‍. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയള്ള ധനികനാണ് മുകേഷ് അംബാനി. അതിനാല്‍ തന്നെ സുരക്ഷാ അകമ്പടിയോടെയാണ് അംബാനിയുടെ യാത്രകള്‍.
ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവറാണ് അംബാനിക്ക് സുരക്ഷയൊരുക്കുന്ന പുതിയ കാര്‍. ഈ വണ്ടിക്ക് എക്‌സ് ഷോറൂം വില തന്നെ ഏകദേശം 2.30 കോടി രൂപയുണ്ട്. 75 ലക്ഷത്തിന്റെ ബിഎംഡബ്ല്യു എക്‌സ് 5 മുതല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ വരെയുണ്ടായിരുന്ന അംബാനിയുടെ സുരക്ഷാ വാഹനങ്ങളുടെ നിരയിലേക്കാണ് ഈ പുതിയ കാറെത്തിയത്. റേഞ്ച് റോവര്‍ വോഗ് എസ്ഇയാണ് പൊലീസിന്റെ സ്റ്റിക്കറോടും ബീക്കണ്‍ ലൈറ്റോടും കൂടി അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട പുതിയ വാഹനം.
ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന പുതിയ ലാന്‍ഡ് റോവര്‍ വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ വില്‍പനയിലുണ്ട്. ഇതില്‍ എസ്ഇയുടെ ലോങ് വീല്‍ബെയ്‌സ് പെട്രോള്‍ പതിപ്പാണ് അംബാനി സ്വന്തമാക്കിയത്.