X

ചൈനീസ് വ്യവസായിയെ പിന്തള്ളി മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍

ഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി വീണ്ടും മുകേഷ് അംബാനി. ഏറ്റവും പുതിയ ബ്ലൂംബെര്‍ഗ് ബില്ല്യണേഴ്സ് സൂചിക പ്രകാരമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ ധനികരില്‍ ഒന്നാമതെത്തിയത്. ചൈനയിലെ വ്യവസായി ഷോങ് ഷാന്‍ഷനിനെ പിന്തള്ളിയാണ് അംബാനി ഏഷ്യയിലെ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ചൈനയിലെ കുപ്പിവെള്ള വ്യവസായിയായ ഷോങ് ഷാന്‍ഷനിന്റെ കമ്പനികള്‍ക്ക് ഈ ആഴ്ച 22 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതാണ് മുകേഷ് അംബാനിയെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം മുകേഷ് അംബാനിയുടെ ആകെ ആസ്തി 80 ബില്ല്യണ്‍ ഡോളറാണ്. രണ്ടാംസ്ഥാനത്തുള്ള ഷോങ് ഷാന്‍ഷനിന്റെ ആകെ ആസ്തി 76.6 ബില്ല്യണ്‍ ഡോളറും.

കഴിഞ്ഞ രണ്ട് വര്‍ഷമായി മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ പിന്തള്ളി ചൈനയിലെ ഏറ്റവും വലിയ ധനികനായ ഷോങ് ഷാന്‍ഷന്‍ തൊട്ടുപിന്നാലെ ഏഷ്യയിലെ പട്ടികയിലും ഒന്നാമതെത്തി. ഷോങ്ങിന്റെ രണ്ട് കമ്പനികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ സമ്പത്തും കുതിച്ചുയര്‍ന്നത്. ലോകത്തെ ധനികരുടെ പട്ടികയില്‍ ഷോങ് ആറാംസ്ഥാനം വരെ എത്തി.

Test User: