ഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. 88.7 ബില്യണ്‍ ഡോളറാണ് (ഏകദേശം 6.65 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
കോവിഡ് കാലത്തും വലിയ മുന്നേറ്റമാണ് റിലയന്‍സ് ജിയോ നേടിയിരുന്നത്. ഫെയ്‌സ്ബുക്കും ഗൂഗിളും റിലയന്‍സില്‍ നിക്ഷേപം നടത്തിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമുകള്‍ക്കായി അംബാനി 20 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചപ്പോള്‍ ആര്‍ഐഎല്‍ ഓഹരികള്‍ കുതിച്ചുയര്‍ന്നു.
25.2 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 20.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എച്ച്‌സിഎല്‍ ടെക് ചെയര്‍മാന്‍ ശിവ്‌നാദര്‍ മൂന്നാം സ്ഥാനത്തെത്തി.
റീട്ടെയില്‍ ശൃംഖലയായ ഡിമാര്‍ട്ട്, രാധാകിഷന്‍ ദമാനി, 15.4 ബില്യണ്‍ ഡോളര്‍, അശോക് ലെയ്‌ലാന്‍ഡ് ഉടമകള്‍ ഹിന്ദുജ സഹോദരന്മാര്‍ 12.8 ബില്യണ്‍, സൈറസ് പൂനവല്ല 11.5 ബില്യണ്‍, ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ പ്രൊമോട്ടര്‍മാരാണ് ഫോബ്‌സിന്റെ കണക്ക്. 11.4 ബില്യണ്‍ ഡോളറില്‍ പല്ലോഞ്ചി മിസ്ട്രി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക് 11.3 ബില്യണ്‍ ഡോളര്‍, ഗോദ്‌റെജ് കുടുംബം 11 ബില്യണ്‍ ഡോളര്‍, ആര്‍സെലര്‍ മിത്തല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ 10.3 ബില്യണ്‍ ഡോളര്‍ എന്നിവരാണ് രാജ്യത്തെ ധനികരുടെ പട്ടികയിലെ ആദ്യ പത്തിലുള്ളവര്‍.