X

അംബാനിയുടെ ആസ്തിയിടിഞ്ഞു; കോടീശ്വര പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഓഹരി വിപണികളില്‍ തിരിച്ചടി. റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ ഒമ്പതു ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. ഇതോടെ ഫോബ്‌സിന്റെ അതിസമ്പന്ന പട്ടികയില്‍ അംബാനി ഒമ്പതാം സ്ഥാനത്തേക്ക് വീണു. ആറില്‍ നിന്നാണ് റിലയന്‍സ് ചെയര്‍മാന്‍ മൂന്നു സ്ഥാനം താഴേക്കു വീണത്.

ഫോബ്‌സിന്റെ തത്സമയ പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 6.8 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 71.5 ബില്യണ്‍ ഡോളറായി. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വില 8.62ശതമാനം(177 രൂപ)താഴ്ന്ന് 1,877 നിലവാരത്തിലുമെത്തി. കമ്പനിയുടെ വിപണിമൂല്യത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. 12.69 ലക്ഷം കോടി രൂപയാണ് നിലവിലെ വിപണിമൂല്യം.

ജൂലായ-്‌സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 15ശതമാനം കുറവുണ്ടായതോടെയാണ് നിക്ഷേപകര്‍ റിലയന്‍സ് ഓഹരികള്‍ വിറ്റഴിച്ചത്. കമ്പനിയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം എത്തിയതിന് പിന്നാലെ ഓഹരി വില 2369 രൂപവരെ ഉയര്‍ന്നിരുന്നു. മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലവാരമായ 867 രൂപയില്‍നിന്നായിരുന്നു ഈ കുതിപ്പ്.

ക്രൂഡ് ഓയില്‍ വിപണിയിലും റിലയന്‍സിന് വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ഡിമാന്‍ഡ് കുറഞ്ഞതോടെ ക്രൂഡ് ഓയില്‍ ബാരല്‍ ഒന്നിനു മുകളില്‍ കമ്പനിക്കു കിട്ടിയത് 5.7 ഡോളര്‍ മാത്രമാണ്. മുന്‍ വര്‍ഷം ഇതേസമയത്ത് ഇത് 9.4 ഡോളറായിരുന്നു.

ഫോബ്‌സ് പട്ടികയില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ഒന്നാമന്‍.

Test User: