X
    Categories: indiaNews

അദാനിയെ വീഴ്ത്തി മുകേഷ് അംബാനി; ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമന്‍

ന്യൂഡല്‍ഹി: ഏഷ്യയിലെ അതിസമ്പന്നന്‍ എന്ന ഖ്യാതി തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അംബാനിയാണ് പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള ഒന്നാമന്‍.

പട്ടിക പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളുടെ മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഏഷ്യയില്‍ ഒന്നാമനായ അംബാനി ലോകത്ത് എട്ടാം സ്ഥാനത്താണ്. നാലാം സ്ഥാനത്തായിരുന്ന ഗൗതം അദാനി നിലവില്‍ ഒരു സ്ഥാനം പിന്നോട്ടിറങ്ങി ഒമ്പതാമതായി.

227 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹുദൂരം പിന്നിലുള്ള പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായ ആമസോണിന്റെ ജെഫ് ബെസോസിന്റെ ആസ്തി 149 ബില്യണ്‍ ആണ്. എല്‍.വി.എം.എച്ചിന്റെ ബെര്‍ണാഡ് അര്‍നോ ള്‍ട്ട്- 138 ബില്യണ്‍, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്- 124 ബില്യണ്‍. നിക്ഷേപകനായ വാറന്‍ ബഫറ്റ് 114 ബില്യണ്‍ എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ ആസ്തി. മൂന്നാഴ്ചയ്ക്കിടെ റിലയന്‍സ് ഓഹരികള്‍ 17 ശതമാനത്തോളം കുതിച്ചതാണ് മുകേ ഷ് അംബാനിക്കു നേട്ടമായത്.

Chandrika Web: