X

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രോജ്ജ്വല തുടക്കം

മുജാഹിദ് 9-ാം സംസ്ഥാന സമ്മേളനം ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ പ്രസിഡന്റ്് അസ്ഗറലി ഇമാം മഹ്ദി അസ്സലഫി ഉദ്ഘാടനം ചെയ്യുന്നു. ടി.പി അബ്ദുല്ലക്കോയ മദനി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, ടി.കെ. മുഹ്‌യുദ്ദീന്‍ ഉമരി, വി.കെ സകരിയ്യ, ഡോ. ഹുസൈന്‍ മടവൂര്‍, എം. സ്വലാഹുദ്ദീന്‍ മദനി, നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, എ.പി അബ്ദുസ്സമദ്, പ്രഫ. എന്‍.വി അബ്ദുറഹ്മാന്‍ മുന്‍നിരയില്‍

സലഫി നഗര്‍ (കൂരിയാട്): കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്‍പതാമത് ഐതിഹാസിക സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട് പ്രത്യേകം തയാറാക്കിയ സലഫി നഗറില്‍ തുടക്കമായി.
‘മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ജംഇയ്യത്ത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ അധ്യക്ഷന്‍ അസ്ഗറലി ഇമാം മഹ്ദി അസ്സലഫി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ടി.കെ.മുഹ്‌യുദ്ദീന്‍ ഉമരി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ് പി.കെ. അഹമ്മദ്, എം. സ്വലാഹുദ്ദീന്‍ മദനി, പ്രഫ. എന്‍.വി. അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ, ഐ.എസ്.എം. പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി പങ്കെടുത്തു. സുവനീര്‍ പ്രകാശനം പി.കെ. അബ്ദുറബ്ബ് എം.എല്‍.എയും പുസ്തക പ്രകാശനം പി.കെ ബഷീര്‍ എം.എല്‍. എയും നിര്‍വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, വി.വി. പ്രകാശ്, പി. വാസുദേവന്‍, എ. വിജയരാഘവന്‍, പി.പി. സുനീര്‍, ഡോ. ഫസല്‍ ഗഫൂര്‍, പി.പി. ഉണ്ണീന്‍, എം.വി. ശ്രേയാംസ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി.കെ. കുഞ്ഞാലന്‍കുട്ടി, വാര്‍ഡ് അംഗങ്ങളായ ഇ. മുഹമ്മദലി, കല്ലന്‍ മുഹമ്മദ് റിയാസ് പങ്കെടുത്തു.
സമ്മേളന പ്രതിനിധികള്‍ക്കായി ഏഴ് ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ കൂറ്റന്‍ പന്തലാണ് ഒരുങ്ങിയിരിക്കുന്നത്. എണ്‍പത് സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ നാന്നൂറ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ അടക്കം അഞ്ചുലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എട്ട് വേദികളിലായിട്ടാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് സമ്മേളന പ്രമേയത്തെ ആധാരമാക്കി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് നടന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ഖുര്‍ആന്‍ സമ്മേളനം അബ്ദുല്‍ ഗനി ഹൈദരാബാദ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രധാന പന്തലില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജുമുഅ നമസ്‌കാരം നടക്കും. ഉച്ചതിരിഞ്ഞ് 2.30ന് ഹദീസ് സമ്മേളനം മൗലാന അബൂ സഹ്ബാന്‍ റൂഹുല്‍ ഖുദ്‌സ് നദ്‌വി ലക്‌നൗ ഉദ്ഘാടനം ചെയ്യും.
4ന് നവോത്ഥാന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രിസല്‍മാന്‍ ഖുര്‍ശിദ് ഉദ്ഘാടനം ചെയ്യും. ഡോ. എം.ജി.എസ്. നാരായണന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. വൈകീട്ട് 6.30ന് സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.

chandrika: