കോഴിക്കോട് : ചതുർദിന മുജാഹിദ് സമാപന പൊതുസമ്മേളനം വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എം യുസുഫലി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, എന്നിവര്‍ അതിഥികളാവും. പി വി അബ്ദുല്‍ വഹാബ് എം പി, പി കെ അഹമ്മദ്, ഡോ,പി എ ഫസല്‍ ഗഫൂര്‍, പത്മശ്രീ ഡോ.ആസാദ് മൂപ്പന്‍, ഡോ.അലി അജ്മാന്‍, ഡോ.ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.അന്‍വര്‍ അമീന്‍, അഷ്‌റഫ് ഷാഹി ഒമാൻ, ഡോ ഹുസൈൻ മടവൂർ, അഡ്വ മായിൻകുട്ടി മേത്തർ,നൂർ മുഹമ്മദ് നൂർഷ, ഹനീഫ് കായക്കൊടി, ഡോഎ ഐ അബ്ദുൽ മജീദ് സ്വലാഹി, അഹമ്മദ് അനസ് മൗലവി തുടങ്ങിയവർ സംസാരിക്കും.
‘നിര്‍ഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം’ എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് തുടരുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം നാളെ (ഞായറാഴ്ച) സമാപിക്കും. സ്വപ്‌ന നഗരിയില്‍ ഒരുങ്ങിയ വിശാലമായ സലഫി നഗറിലാണ് സമ്മേളനം നടക്കുന്നത്.