X

മുജാഹിദ് 10ാം സംസ്ഥാന സമ്മേളനം; സൗദി കിഴക്കന്‍ മേഖല പ്രചാരണ സമ്മേളനം നാളെ

ദമ്മാം-നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തില്‍ ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ സൗദി കിഴക്കന്‍ മേഖല പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച ദമ്മാമില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അന്ധവിശ്വാസത്തിനെതിരേയും തീവ്രവാദത്തിനെതിരേയും സമൂഹത്തെ ഉണര്‍ത്തുകയാണ് സംസ്ഥാന സമ്മേളനത്തിന്റെ ലക്ഷ്യം. ആനുകാലിക സാഹചര്യത്തില്‍ ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗീയ ദ്രുവീകരണ ശക്തികളെ പരാജയപെടുത്തണമെന്നും നേതാക്കള്‍ അറിയിച്ചു.

ജുമുഅ നമസ്‌കാരം, പൊതു സമ്മേളനം , വനിതാ സമ്മേളനം, ടീന്‍സ് മീറ്റ് തുടങ്ങിയ വിവിധ സെഷനുകളിലായിട്ടാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.കെ എന്‍ എം സംസ്ഥാന ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം സംഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

നവംബര്‍ 25 ന് വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ 5 മണിവരെ ദമ്മാമിലെ അല്‍ഷഫഖ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് ചെയര്‍മാന്‍, സകരിയ ദമ്മാം ഓര്‍ഗനൈസിംഗ് കണ്‍വീനര്‍, അജ്മല്‍ മദനി ജനറല്‍ കണ്‍വീനര്‍ , മൊയ്ദീന്‍ കിഴിശ്ശേരി ഓര്‍ഗനൈസിങ് കണ്‍വീനര്‍ , ജാഫര്‍ ഖാന്‍ ഫിനാന്‍സ് , എ കെ നവാസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അഫ്‌സല്‍ കയ്യങ്കോട് ദഅവ, അയ്യൂബ് സുല്ലമി പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ,സുഹൈല്‍ ല്‍ കൊച്ചി മീഡിയ കോര്‍ഡിനേറ്റര്‍ , നസ്വീഫ് ഐ ടി കോര്‍ഡിനേറ്റര്‍ , ഷെനില്‍ രെജിസ്ട്രീഷന്‍, അബ്ദുല്‍ റഹിമാന്‍ മീഡിയ, അബ്ദുല്ല തൊടിക മദ്രസ, സലിം ഖതീഫ് ഫുഡ്, അബീറ ടീച്ചര്‍ വനിതാ വിഭാഗം , ശരീഫ് വളണ്ടിയര്‍ വിഭാഗം തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Test User: