കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഇദ്ദേഹം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സിപിഎമ്മിന്റെ നയങ്ങളോടുള്ള വിയോജിപ്പ് മൂലമാണ് പാര്‍ട്ടി വിട്ട് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേക്കാണ് മുഹമ്മദ് ഷുഹൈബ് മത്സരിക്കുന്നത്. സിപിഎം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.
അലന്‍ ഷുഹൈബിനെയും സുഹൃത്ത് താഹ ഫസലിനെയും കഴിഞ്ഞ വര്‍ഷമാണ് പൊലീസ് മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎക്ക് കൈമാറുകയും യുഎപിഎ ചുമത്തുകയുമായിരുന്നു. ഡിവൈഎഫ്‌ഐ അംഗങ്ങളായ ഇവരെ മാവോവാദികളായി ചിത്രീകരിച്ച് പൊലീസ് ഭാഷ്യം ശരിവെക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ചെയ്തത്. പാര്‍ട്ടിയുടെ നയവ്യതിയാനങ്ങളില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് ഷുഹൈബ് പാര്‍ട്ടി വിട്ട് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.