X

‘ഞങ്ങള്‍ ബീഫും തിന്നും, സര്‍ക്കാരിനെതിരെ സമരവും ചെയ്യും’; കശാപ്പ് നിരോധത്തില്‍ വിമര്‍ശനവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുഹമ്മദ് റിയാസ്. മോദിയുടെ മൂന്നുവര്‍ഷത്തെ ഭരണപരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പൗരാവകാശ ലംഘനമാണ്. ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചയാണ് ഇിതലൂടെ കാണുന്നത്. ഇഷ്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഒരു വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിനു മുകൡലുള്ള കടന്നുകയറ്റമാണിത്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് പോഷക സമ്പുഷ്ടമായ ആഹാരം ലഭിക്കുന്നതിനുള്ള ഏകവഴി നിഷേധിക്കലുമാണത്. ഇസ്‌ലാം മത വിശ്വാസികളില്‍ അരക്ഷിതാവസ്ഥ സഷ്ടിക്കാന്‍കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ വ്യാപകമായി പ്രതിഷേധം നടക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടക്കുന്നുണ്ട്.

chandrika: