X

കേരളം ഒറ്റക്കെട്ടായി നിന്നു; കുഞ്ഞു മുഹമ്മദിന് മരുന്നിനായുള്ള 18 കോടി സമാഹരിച്ചു

കണ്ണൂര്‍: അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്ക് വേണ്ട പതിനെട്ടുകോടി രൂപ സമാഹരിച്ചു.കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍, ഒന്നര വയസ്സുകാരനായ മുഹമ്മദിന്റെ മരുന്നിന് വേണ്ടിയുള്ള പണം ലഭിച്ചു. ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം അറിയിച്ചു. പണം നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കുടുംബം പറഞ്ഞു.

രണ്ട് അക്കൗണ്ടുകളിലേക്കും മലയാളികള്‍ ഒരേമനസ്സോടെ സഹായം എത്തിക്കുകയായിരുന്നു. സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ സഹായത്തിനായി കൈകോര്‍ത്തു.

പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നുകളില്‍ ഒന്നാണിത്. ഒരു ഡോസിന് വില പതിനെട്ട് കോടിയാണ്. മുഹമ്മദിന്റെ സഹോദരി അഫ്രയ്ക്കും ഇതേ അസുഖമുണ്ട്. രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു

 

Test User: