‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’; ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍

ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തി മോഹന്‍ലാല്‍. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിലാണ് വഴിപാട് നടത്തിയത്. ഉഷപൂജ വഴിപാടാണ് നടത്തിയത്. നാളെ നിര്‍മാല്യ ദര്‍ശനവും പൂര്‍ത്തിയാക്കിയാണ് മോഹന്‍ലാല്‍ മലയിറങ്ങുക. ഭാര്യ സുചിത്രയുടെ പേരിലും മോഹന്‍ലാല്‍ വഴിപാട് നടത്തി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയത്. ദേവസ്വം അധികൃതര്‍ ചേര്‍ന്ന് മോഹന്‍ലാലിനെ സ്വീകരിച്ചു. ഗണപതി ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ച ശേഷമാണ് മോഹന്‍ലാല്‍ മല കയറുന്നത്.

മാര്‍ച്ച് 27ന് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തുകയാണ്. സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.

webdesk17:
whatsapp
line