വാരണാസി: ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന്റെ പേര് ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റി. ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന്‍ എന്നാണ് പുതിയ പേര്. മുഗള്‍ സരായിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന് അപേക്ഷ നല്‍കിയിരുന്നു. ദീന്‍ദയാല്‍ ഉപാധ്യായയുടെ 50-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് സ്‌റ്റേഷന്റെ പേര് മാറ്റിയത്. പുതിയ പേര് എഴുതിയ ബോര്‍ഡ് സ്‌റ്റേഷനില്‍ സ്ഥാപിച്ചു.
1968 ഫെബ്രുവരി 11-നാണ് ജനസംഘം നേതാവായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നടന്ന സമ്മേളനത്തില്‍ ജനസംഘത്തിന്റെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.