മുഗളന്‍മാര്‍ 36,000 ക്ഷേത്രങ്ങള്‍ നശിപ്പിച്ചതായും ഇവ പുനര്‍നിര്‍മിക്കുമെന്നും ബി.ജെ.പി നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായ കെ ഈശ്വരപ്പ.
പുനര്‍ നിര്‍മാണം സംഘര്‍ഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും ഈശ്വരപ്പ പറഞ്ഞു. ‘ഇന്ന് ശ്രീരംഗപട്ടണത്തില്‍ ഹനുമാന്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മുസ്‌ലിംകളും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, മുമ്പ് ക്ഷേത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഹനുമാന്‍ ക്ഷേത്രത്തെ സംരഷിക്കുകയും ചെയ്തു, പക്ഷെ എന്തുകൊണ്ടാണ് ക്ഷേത്രം അവര്‍ മാറ്റി സ്ഥാപിച്ചത്?. എന്തുകൊണ്ടാണ് അവിടെ പള്ളി അവിടെ സ്ഥാപിച്ചത്?. ഇതിനെക്കുറിച്ച് കോണ്‍ഗ്രസിനെന്താണ് പറയാനുള്ളത്?- ഈശ്വരപ്പ ചോദിച്ചു.
കരാറുകാരനും ബി.ജെ. പി പ്രവര്‍ത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യക്ക് പിന്നാലെ ഫെബ്രുവരിയിലാണ് ഈശ്വരപ്പയുടെ മന്ത്രിസ്ഥാനം തെറിച്ചത്.
പഞ്ചായത്തീരാജ് മന്ത്രിയായ ഈശ്വരപ്പ കരാര്‍ പ്രവൃത്തിക്ക് 40 ശതമാനം കമീഷന്‍ ആവശ്യപ്പെട്ടതായി സന്തോഷ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ ഉഡുപ്പിയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയത്.