ബ്രിട്ടന്‍: ഇംഗ്ലണ്ട് സൂപ്പര്‍ താരം മുഈന്‍ അലി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഡിസംബറില്‍ ഓസ്‌ട്രേലിയയുമായുള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് തീരുമാനം.
ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നത്.
ഇംഗ്ലണ്ടിനായി ആകെ 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി മുഈന്‍ അലി 2914 റണ്‍സും 195 വിക്കറ്റുകളും നേടിയിട്ടുണ്ട്. 155 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇപ്പോള്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം യു.എ.യിലാണ് മുഈന്‍ അലി.