മധുവെന്ന ആദിവാസി യുവാവിന്റെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മധുവിന് മരിച്ച ദിവസം കൂടാതെ മുന്‍ ദിവസങ്ങളിലും ക്രൂരമായ അടിയേറ്റിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
മധുവിന്റെ ശരീരത്തില്‍ അടിയുടെ അന്‍പതോളം പാടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണെന്നാണ് പോസ്റ്റ് പോസറ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തലയ്ക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ് എന്ന് കണ്ടെത്തി. തലയ്‌ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം ഫലത്തിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും.പാലക്കാട് ആര്‍.ഡി.ഒ.യ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.എ. ബലറാം റിപ്പോര്‍ട്ട് കൈമാറി.
മരണത്തിനു രണ്ടു ദിവസം മുന്‍പും മര്‍ദനമേറ്റിട്ടുണ്ടെന്ന കണ്ടെത്തല്‍ കൂടുതല്‍ പൊലീസ് അന്വേഷണം അനിവാര്യമാക്കും. ആര്, എന്തിനു മര്‍ദിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നാലെ ഇതുസംബന്ധിച്ച ദുരൂഹത അവസാനിക്കൂ. കേസില്‍ 11 പ്രതികളെ ഈ മാസം ഏഴ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.