കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരിക്കഥ തിരികെ വേണമെന്ന നിലപാടില്‍ ഉറച്ച് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍. മധ്യസ്ഥ ചര്‍ച്ചക്ക് ഇനിപ്രസക്തിയില്ലെന്ന് എം.ടി കോടതിയില്‍ അറിയിച്ചു. അതേസമയം എം.ടി നല്‍കിയ കേസ് പരിഗണിക്കുന്നത് കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ഈ മാസം 13ലേക്ക് മാറ്റി.
സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ടാമൂഴം സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് എം.ടി കോടതിയെ സമീപിച്ചത്.
തിരക്കഥ തിരികെ വേണമെന്നും മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കാമെന്നും എം.ടി അറിയിച്ചിരുന്നു. ഇതിന്റെ വാദം കേള്‍ക്കുന്നതിനിടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരു ആര്‍ബിട്രേറ്ററെ വെച്ച് മധ്യസ്ഥ ചര്‍ച്ചക്ക് പോകണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ പദ്ധതി തുടങ്ങാത്ത സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് എം.ടി അറിയിച്ചു.