X
    Categories: MoreViews

എം.ടിക്ക് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ് പ്രകടനം

കോഴിക്കോട്: രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കിവരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ എം.ടി വാസുദേവന്‍ നായരെ വേട്ടയാടുന്ന സംഘപരിവാര്‍ സംഘടനകളുടെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘എം.ടിക്കൊപ്പം എം.എസ്.എഫ് ‘ ഐക്യദാര്‍ഢ്യപ്രകടനം നടത്തി.
ഐക്യദാര്‍ഢ്യസംഗമം ടൗണ്‍ഹാള്‍ പരിസരത്ത് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതം പറഞ്ഞു.
മുന്‍ ഡി.സി.സി പ്രസിഡണ്ട് കെ.സി അബു, എം.എസ്.എഫ് ഭാരവാഹികളായ യൂസഫ് വല്ലാഞ്ചിറ, ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഫൈസല്‍ ചെറുകുന്നേന്‍, ഹാഷിം ബംബ്ലാനി, നിഷാദ് കെ. സലിം, കെ.കെ.എ അസീസ്, പി.കെ നവാസ്, കെ.ടി. മെഹറൂഫ്, കെ.എം ഷവാസ്, സി.ടി മുഹമ്മദ് ഷരീഫ്, ജുനൈദ് പാമ്പലത്ത്, ഫായിസ് കാവായി എന്നിവര്‍ സംബന്ധിച്ചു.

chandrika: