കോഴിക്കോട്: രണ്ടാമൂഴത്തിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ എം.ടി വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇന്നലെ രാത്രി എം.ടിയുടെ വീട്ടിലെത്തി ശ്രീകുമാര്‍ മേനോന്‍ ചര്‍ച്ച നടത്തി. തിരക്കഥ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് എം.ടി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ശ്രീകുമാറിന്റെ നീക്കം.
രണ്ടാംമൂഴം നടക്കുമെന്നും എം.ടിയോട് മാപ്പു ചോദിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. സിനിമ നീണ്ടുപോവുകയാണെന്നും സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. നാലുവര്‍ഷമായിട്ടും തിരക്കഥയില്‍ സിനിമയൊരുക്കുന്നില്ലെന്നും സിനിമ ചിത്രീകരിക്കുന്നത് തടയണമെന്നുമായിരുന്നു എം.ടിയുടെ ആവശ്യം.