കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
2024 ഡിസംബര്‍ 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.