X

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ: എം.ടി രമേശ് പരാതി നല്‍കും

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്നാരോപണത്തില്‍ ബിജെപി നേതാവ് എം.ടി രമേശ് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു പരാതി നല്‍കും. എം.ടി രമേശ് തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. റിപ്പോര്‍ട്ടില്‍ തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി അമിത് ഷായെ ധരിപ്പിക്കുമെന്ന് രമേശ് പറഞ്ഞു. നാളത്തെ ഭാരവാഹി യോഗത്തിലും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാന്‍ സാധ്യതയുണ്ട്.

chandrika: