X

ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് എം.ടി; ഷാഫി പറമ്പില്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് വടകര എം.പി ഷാഫി പറമ്പില്‍. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഒറ്റ ഉത്തരമാണ് എം.ടിയെന്ന് ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകത്തിന് മലയാളത്തോട് വൈകാരികമായ അടുപ്പമുണ്ടാക്കിയതിന്റെ കാരണക്കാരനാണ് എം.ടി. ഏഴ് പതിറ്റാണ്ട് കാലത്തെ വസന്തമാണ് എം.ടി. മലയാളിയുടെ വസന്ത കാലമാണത്. ആ വസന്തം മലയാളി അനുഭവിച്ചതിന്റെ നേരവകാശി ആരാണ്?. മലയാളത്തെ ഇത്രത്തോളും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ മറ്റൊരാളുണ്ടാകുമോ?. മലയാളിയെ ഇത്രയും സ്വാധീനിച്ച വ്യക്തിയുണ്ടാകുമോ? -ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി.

ഒരു മനുഷ്യ ജീവിതം കൊണ്ട് തലമുറകളെ സ്വാധീനിച്ച വ്യക്തിയാണ്. കാലത്തെ അതിജീവിച്ച തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. ലോക ക്ലാസിക്കായി മാറുമായിരുന്ന രണ്ടാമൂഴം കാണാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ‘അക്ഷരങ്ങളിലൂടെ തലമുറകളുടെ ജീവിതത്തില്‍ വെളിച്ചം നിറച്ച ഒരു സൂര്യന്‍ മറഞ്ഞുപോകുന്നു’ എന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

webdesk18: