സിപിഎമ്മിനോട് പ്രത്യേക മമതയില്ലെന്ന് സമസ്ത നേതാക്കള്‍. വിവിധ കാലത്ത് വരുന്ന ഗവണ്മെന്റുകളോട് മാന്യമായി പെരുമാറുക എന്ന സമീപനമാണ് സമസ്ത സ്വീകരിക്കുന്നതെന്ന് സമസ്ത കേരള ഇസ്ലാം മദ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര് വ്യക്തമാക്കി.
ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി നേരിടേണ്ടിവന്നത് വഖഫ് വിഷയത്തില്‍ നിലപാട് എടുത്തതിനെതുടര്ന്നാണ് എന്ന് കരുതുന്നില്ലെന്നും എംടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു. വിഷയത്തില്‍ സംഘടനാപരമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ നിയമനടപടിയുടെ ആവശ്യമില്ലെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.